സമ്പൂര്‍ണ്ണപിടിച്ചെടുക്കലിന് തീരുമാനിച്ചതിന് പിന്നാലെ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ രൂക്ഷ ആക്രമണം.ജനവാസമേഖലകളില്‍ ആണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.കഴിഞ്ഞ മൂന്ന് ദിവസമായി ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സൈന്യം തീവ്രമായ വ്യോമാക്രമണം നടത്തുന്നുവെന്നാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നിരവധി പാര്‍പ്പിടങ്ങള്‍ ആക്രമണങ്ങളില്‍ തകര്‍ന്നതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താനോ മൃതദേഹങ്ങള്‍ കണ്ടെടുക്കാനോ കഴിയുന്നില്ലെ എന്നും സിവില്‍ ഡിഫന്‍സ് പറയുന്നു.
വ്യോമാക്രമണത്തിന് ഒപ്പം ടാങ്കുകള്‍ ഉപയോഗിച്ചും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്.ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ നൂറ് പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.ഇതില്‍ മുപ്പത്തിയൊന്ന് പേര്‍ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ക്ക് സമീപത്താണ് കൊല്ലപ്പെട്ടത്.ഇതുവരെ അറുപത്തൊരായിരത്തിലധികം പലസ്തീനികള്‍ ആണ് ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത്.പട്ടിണി മൂലം അഞ്ച് പേരും മരിച്ചു.അതെസമയം ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി ഹമാസിന്റെ പ്രതിനിധി സംഘം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്.യുദ്ധത്തിന് എതിരെ ഇസ്രയേലിനുളളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.