ഗാസ വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ വീണ്ടും അനിശ്ചിതാവസ്ഥ.മുഴുവന്‍ ബന്ദികളെയും ഒറ്റഘട്ടമായി മോചിപ്പിക്കണം എന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇസ്രയേല്‍.ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഐഡിഎഫ് പദ്ധതിക്ക് ഇസ്രയേല്‍ പ്രതിരോധമന്ത്രി അംഗീകാരം നല്‍കി.
ഹമാസിന്റെ നിരായുധീകരണം,മുഴുവന്‍ ബന്ദികളുടെയും മോചനം,ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കല്‍,ഗാസ മുനമ്പിന്റെ സുരക്ഷാ നിയന്ത്രണം എന്നിവ നടക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ബെന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.ഗാസയില്‍ ഹമാസിനും പലസത്‌നീന്‍ അതോറിട്ടിക്കും പങ്കാളിത്തമില്ലാത്ത മറ്റൊരു ഭരണനിര്‍വഹണസംവിധാനവും സ്ഥാപിതമാകണം.ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ലഭിച്ച ശേഷവും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവര്‍ത്തിക്കുന്നത് ഈ ആവശ്യങ്ങളാണ്.അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കാലയളവില്‍ ഘട്ടംഘട്ടമായി ബന്ദികളെ മോചിപ്പിക്കാം എന്നാതണ് ഹമാസിന്റെ നിലപാട്.അമേരിക്ക മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിലും ഇത് തന്നെയാണ് പറയുന്നത്.അതെസമയം വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളോട് ഇസ്രയേല്‍ അനുകൂലമായിട്ടാണ് പ്രതികരിക്കുന്നതെന്ന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു.ഇതിനിടയില്‍ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ് ഇസ്രയേല്‍.ഇതിനായി പ്രതിരോധ സേന തയ്യാറാക്കിയ പദ്ധതിക്ക് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അംഗീകാരം നല്‍കി.
ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അനിശ്ചിതാവസ്ഥ
RELATED ARTICLES