ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഹമാസും ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.പലസ്തീനികളുടെ നല്ല ഭാവിക്കായി അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ബെന്യമിന്‍ നെതന്യാഹുവും പറഞ്ഞു.വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടയില്‍ ആണ് ഗാസവെടിനിര്‍ത്തല്‍ ചര്‍ച്ച നല്ല രീതിയില്‍ പുരോഗമിക്കുന്നുവെന്ന് ഡൊണാല്‍ഡ് ട്രംപ് അവകാശപ്പെട്ടത്.ഹമാസും വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നുണ്ട്.സമാധാന കരാറിന് തടസ്സമാകുന്ന ഒന്നും തന്നെയില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.പലസ്തീനികളെ ഗാസയ്ക്ക് പുറത്ത് പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ഇരുനേതാക്കളോടുമായി ആരാഞ്ഞു.
പലസ്തീനികള്‍ക്ക് മികച്ച ഭാവി നല്‍കാന്‍ കഴിയുന്ന രാജ്യങ്ങളുമായി അമേരിക്കയും ഇസ്രയേലും ചര്‍ച്ച നടത്തി വരികയാണെന്നായി നെതന്യാഹുവിന്റെ മറുപടി.ഗാസയില്‍ താമസിക്കേണ്ടവര്‍ക്ക് താമസിക്കാം എന്ന് പുറത്ത് പോകാന്‍ താത്പര്യം ഉള്ളവര്‍ക്ക് അതിന് കഴിയേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.പലസ്തീനികളെ സ്വീകരിക്കാന്‍ കഴിയുന്ന രാജ്യങ്ങളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫലപ്രാപ്തിയിലേക്ക് അടുക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.ഇസ്രയേലിന് ചുറ്റുമുള്ള രാജ്യങ്ങളില്‍ നിന്നും മികച്ച സഹകരണം ആണ് ഇക്കാര്യത്തില്‍ ലഭിക്കുന്നതെന്നും നല്ലത് സംഭവിക്കും എന്ന് ഡൊണള്‍ഡ് ട്രംപും വ്യക്തമാക്കി.ഇന്നലെ വാഷിങ്ടണ്ണില്‍ എത്തിയ നെതന്യാഹു ഡൊണള്‍ഡ് ട്രംപുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയാണ് നടത്തിയത്.