ഗാസവെടിനിര്‍ത്തല്‍ സംബന്ധിച്ച് രണ്ടാംവട്ടവും ചര്‍ച്ച നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും.ബന്ദികളുടെ മോചനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് നെതന്യാഹു പറഞ്ഞു.വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കയും അവകാശപ്പെടുന്നുണ്ട്.കഴിഞ്ഞ ജനുവരിയില്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് ചുമതലയേറ്റതിന് ശേം ഇത് മൂന്നാം തവണയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.ഇത്തവണ മോചനക്കാര്യത്തില്‍ ആണ് കൂടിക്കാഴ്ച്ചയില്‍ മുഖ്യപരിഗണന നല്‍കിയത് എന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്.ഇതിനൊപ്പം തന്നെ ഹമാസിന്റെ ഭരണപരവും സൈനികവുമായ മുഴുവന്‍ ശേഷികളും ഇല്ലതാക്കുന്നതിനുള്ള ഇച്ഛാശക്തിയും ഇസ്രയേലിന് ഉണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഖത്തര്‍ തലസ്ഥാനമായ ദോഹ കേന്ദ്രീകരിച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് രണ്ട് ദിവസങ്ങള്‍ക്കിടയില്‍ രണ്ടാം തവണ നെതന്യാഹു ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത്.ഹമാസും ഇസ്രയേലും തമ്മില്‍ ഒരു വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തുന്നു എന്ന സുചനായണ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നല്‍കുന്നത്.കരാറിലേക്ക് എത്തുന്നതില്‍ ഇസ്രയേലിനേയും ഹമാസിനും തടസ്സപ്പെടുത്തിയിരുന്ന നാല് പ്രശ്‌നങ്ങള്‍ ഒരെണ്ണമായി ചുരുങ്ങിയെന്നും സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധി സംഘവുമായി ഖത്തര്‍ ആണ് ചര്‍ച്ചകള്‍ നടത്തുന്നത്.