അമേരിക്ക മുന്നോട്ടുവെച്ച ഗാസ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ച് ഹമാസ് നേതൃത്വം.അടുത്ത ഘട്ടചര്‍ച്ചകള്‍ക്ക് തയ്യാറെന്നും ഹമാസ് അറിയിച്ചു.അടുത്തയാഴ്ചയോട് കൂടി വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താന്‍ കഴിഞ്ഞേക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പറഞ്ഞു.മധ്യസ്ഥരാഷ്ട്രങ്ങളുമായുള്ള ചര്‍ച്ചകളില്‍ അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചു എന്നാണ് ഹമാസ് നേതൃത്വത്തിന്റെ പ്രസ്താവന.എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചോ എന്ന് ഹമാസ് വെളിപ്പെടുത്തിയിട്ടില്ല.പൊതുവെയുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചെന്നും നിരവധി ഭേദഗതികള്‍ ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത സ്രോതസുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഇരുപത് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളിലാണ് ഭേദഗതി എന്നാണ് റിപ്പോര്‍ട്ട്.ഇസ്രയേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണപിന്‍മാറ്റം ആണ് മറ്റൊരു ആവശ്യം.
ഐക്യരാഷ്ട്രസഭയുടെയും റെഡ് ക്രോസിന്റെയും നേതൃത്വത്തില്‍ ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ അടിയന്തരമായി എത്തിക്കണം എന്ന നിര്‍ദ്ദേശവും ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചത് നല്ലതീരുമാനം ആണെന്നും ഇപ്പോഴത്തേതിനെക്കാള്‍ നല്ല ഒരു നിര്‍ദ്ദശം ഹമാസിന് ലഭിക്കില്ലെന്നും ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു.ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ ഇതിലും മോശമായ നിര്‍ദ്ദേശങ്ങള്‍ ആയിരിക്കും ഇനി ലഭിക്കുക എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനും ഉള്ള നിര്‍ദ്ദേശം ആണ് അമേരിക്ക മുന്നോട്ടുവെച്ചിരിക്കുന്നത്.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശപ്രകാരം ജീവിച്ചിരിക്കുന്ന പത്ത് ബന്ദികളേയും കൊല്ലപ്പെട്ട പതിനെട്ട് ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് കൈമാറണം.ഗാസയില്‍ ഇരുപത് ബന്ദികള്‍ ജീവനോടെ ഉണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.