ഗാസ മുനമ്പ് പുര്‍ണ്ണമായും പിടിച്ചെടുക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു.സുരക്ഷാ മന്ത്രിസഭയില്‍ ആണ് നെതന്യാഹുവിന്റെ നിര്‍ദ്ദേശം.എന്നാല്‍ ഇക്കാര്യത്തില്‍ സൈനിക നേതൃത്വത്തിന് വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവില്‍ ഗാസ മുനമ്പിന്റെ എഴുപത്തിയഞ്ച് ശതമാനം പ്രദേശങ്ങളും ഇസ്രയേല്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണ്.ശേഷിക്കുന്ന പ്രദേശത്തിന്റെ കൂടി നിയന്ത്രണം ഇസ്രയേല്‍ സൈന്യം പിടിച്ചെടുക്കണം എന്നാണ് ബെന്യമിന്‍ നെതന്യാഹുവിന്റെ നിര്‍ദ്ദേശം.ഇസ്രയേല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ ഗാസ മുനമ്പിന്റെ പൂര്‍ണ്ണനിയന്ത്രണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സൈനിക നേതൃത്വത്തിന് എതിര്‍പ്പുണ്ട്.ഹമാസിന്റെ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും എന്നാണ് സൈനിക നേതൃത്വത്തിന്റെ നിലപാട്.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ബന്ദികള്‍ ഉള്ളത്.അവിടെയ്ക്ക് ഇസ്രയേല്‍ സൈന്യം എത്തുന്നത് ബന്ദികളുടെ ജീവനും ഭീഷണി സൃഷ്ടിക്കും എന്നും ഐഡിഎഫ് നേതൃത്വം വിലയിരുത്തുന്നുണ്ട്.ബന്ദികളുടെ ബന്ധുക്കള്‍ക്കും നെതന്യാഹിവിന്റെ നിര്‍ദ്ദേശത്തോട് എതിര്‍പ്പുണ്ട്.ഇസ്രയേലിലെ നാലില്‍ മൂന്ന് പേരും വെടിനിര്‍ത്തല്‍ വേണം എന്ന നിലപാടുകാരാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.ഇസ്രയേല്‍ മന്ത്രിസഭയിലും ഗാസ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്ന കാര്യത്തില്‍ ഭിന്നതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട
…