ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ ഇന്നും ഇസ്രയേലിന്റ വെടിവെയ്പ്.ആറ് പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചു.ഭക്ഷണവിതരണ കേന്ദ്രത്തില്‍ വെടിയേറ്റ് മരിച്ച പലസ്തീനികളുടെ എണ്ണം നൂറ് കവിഞ്ഞു.തെക്കന്‍ ഗാസയിലെ റഫായില്‍ ആണ് സഹായവിതരണ കേന്ദ്രത്തില്‍ വെടിവെപ്പുണ്ടായത്.സഹായംകാത്തുനിന്ന എഴുപതിലധികം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.സൈന്യത്തിന് നേരെ ഭീഷണിപ്പെടുത്തും വിധത്തില്‍ ആളുകള്‍ എത്തിയെന്നും.മുന്നറിയിപ്പ് നല്‍കുന്നതിന് വെടിയുതിര്‍ത്തെന്നും ആണ് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.മെയ് ഇരുപത്തിയേഴിന് ആണ് ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന ഭക്ഷണവിതരണം ആരംഭിച്ചത്.എന്നാല്‍ ജനത്തിരക്ക് തുടക്കം മുതല്‍ തന്നെ പ്രതിസന്ധകള്‍ സൃഷ്ടിച്ചിരുന്നു.ഇതെ തുടര്‍ന്ന് പലതവണ ഭക്ഷണവിതരണം നിര്‍ത്തിവെച്ചു.
ഹമാസിന്റെ നേരിട്ടുള്ള ഭീഷണിമൂലം ഇന്നലെ ഭക്ഷണവിതരണത്തിന് സാധിച്ചില്ലെന്നും ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ അറിയിച്ചു.ഗാസയില്‍ ഇരുപത് ലക്ഷത്തോളം ജനങ്ങളാണ് പട്ടിണി നേരിടുന്നത്.ഇതിനിടയില്‍ ജിഎച്ച്എഫിന് ഫലപ്രദമായി സഹായവിതരണം നടത്താന്‍ കഴിയാത്തതിന് എതിരെ രാജ്യാന്തരതലത്തില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.ജിഎച്ചഎഫിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണപരാജയം ആണെന്ന് ഹമാസും ആരോപിച്ചു.ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സഹായവിതരണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ തയ്യാറാണെന്നും ഹമാസ് നേതൃത്വം അറിയിച്ചു.