കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന ഗാസയില്‍ കുടിവെള്ളം എത്തിച്ച് യുഎഇ. പത്ത് ലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
ഈജിപ്തില്‍ യുഎഇ സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റുകളില്‍ നിന്നാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഗാസയില്‍ കുടിവെള്ളം എത്തിക്കുന്നത്. ഇമാറാത്തി പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രതിദിനം രണ്ട് ദശലക്ഷം ഗ്യാലന്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് ശേഷിയുള്ളതാണ് പദ്ധതി.ഈജ്പിതില്‍ യുഎഇ നിര്‍മ്മിച്ച ജലശുദ്ധീകരണ ശാലകളില്‍ നിന്നുള്ള വെള്ളം ഖാന്‍ യൂനിസിലെ അല്‍മുറാഖ് സംഭരണിയില്‍ ആണ് ശേഖരിക്കുന്നത്. ഈ സംഭരണിക്ക് അന്‍പത് ലക്ഷം ലീറ്റര്‍ ജലം ശേഖരിക്കുന്നതിന് ശേഷിയിട്ടുണ്ട്.
ഗാസയുടെ വിവിധ ഭാഗങ്ങളിലായി ആറ് ജലശുദ്ധികരണ ശാലകളില്‍ നിന്നാണ് വെള്ളം സംഭരണിയിലേക്ക് എത്തിക്കുന്നത്.ജലവിതരശൃംഖല സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും ഒരുക്കിയത് യുഎഇ ആണ്.കടുത്ത കുടിവെളള ക്ഷാമം നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് പദ്ധതി.മാധ്യമപ്രവര്‍ത്തകരുടെയും ജനനേതാക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.