യുദ്ധക്കെടുതി നേരിടുന്ന ഗാസ മുനമ്പില്‍ ജീവന്‍രക്ഷാ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും എത്തിച്ച് യുഎഇ.ലോകാരോഗ്യ സംഘടനയുമായി കൈകോര്‍ത്താണ് യുഎഇയുടെ സഹായം.നിരവധി ട്രക്കുകളിലായിട്ടാണ് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഗാസയില്‍ എത്തിച്ചത്.ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയുടെ ആരോഗ്യമേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് യുഎഇയുടെയും ലോകാരോഗ്യസംഘടനയുടെ നീക്കം.ഗാസയിലെ പ്രധാന ആശുപത്രികളില്‍ ഒന്നായ ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ നിരവധി ട്രക്കുകളില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്.
പലസ്തീന്‍ ആരോഗ്യമന്ത്രാലയം വഴിയാണ് ആരോഗ്യകേന്ദ്രങ്ങള്‍ക്കുള്ള സഹായം യുഎഇ കൈമാറുന്നത്.ഗാസയിലെ ആരോഗ്യസ്ഥാപനങ്ങളെ സഹായിക്കുന്നതിന് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങളും ഔഷധങ്ങളും എത്തിക്കുമെന്ന് യുഎഇ അറിയിച്ചു.കരമാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവും ഗാസയില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതും യുഎഇ തുടരുകയാണ്.ഇതുവരെ എഴുപത് തവണയാണ് വിമാനങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ് ചെയ്തത്.