സൗദി ജയിലില്‍ കഴയുന്ന അബ്ദുള്‍ റഹീമിന്റെ മോചനക്കാര്യത്തില്‍ തീരുമാനം വൈകുന്നു. റിയാദിലെ ക്രിമിനല്‍ കോടതി വീണ്ടും കേസ് മാറ്റിവെച്ചു.ഇത് പതിനൊന്നാം തവണയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ ഹര്‍ജി മാറ്റിവെയ്ക്കുന്നത്.ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സിറ്റിംഗ്.ജയിലില്‍ നിന്നും അബ്ദുല്‍ റഹീമും പ്രഭിഭാഗം അഭിഭാഷകരും ഓണ്‍ലനൈയി ഹാജരായെങ്കിലും കോടതി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെച്ചു.
ദിയാധനം നല്‍കിയതിനെ തുടര്‍ന്ന് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതാണ് മോചനത്തിന് തടസ്സം.അബ്ദുള്‍ റഹീം ജയ്‌ലില്‍ പത്തൊന്‍പതാം വര്‍ഷത്തിലേക്ക് കടന്നു.പബ്ലിക് റൈറ്റ് പ്രകാരം കോടതി ഇനി തടവുശിക്ഷ വിധിച്ചാലും റഹീമിന് അധികാലം ജയിലില്‍ കഴിയേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഇരുപത്തിയൊന്നിനാണ് പബ്ലിക് റൈറ്റ് പ്രകാരമുള്ള സിറ്റിംഗ് ആരംഭിച്ചത്.