കേരളത്തില്‍ കനത്ത മഴ തുടരുന്നു. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ നദികളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. വരുന്ന 5 ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവരും മലയോര മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാല്‍ ചില നദികളില്‍ ജലസേചന വകുപ്പ് ഓറഞ്ച് മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മുന്നറിയിപ്പ് ലഭിച്ച നദികളുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. യാതൊരു കാരണവശാലും നദികളിലിറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും നിര്‍ദേശം.