കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു.പ്രളയസാധ്യതാ മുന്നറിയിപ്പ് നല്‍കി.വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു.ഈ മാസം 20വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നിലനില്‍ക്കെ പ്രളയസാധ്യതാ മുന്നറിയിപ്പ് കൂടി നല്‍കി ജലസേചന വകുപ്പും കേന്ദ്ര ജലകമ്മീഷനും.അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ വിവിധ നദികളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്.നദികളുടെ തീരത്തുള്ളവര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം.നിര്‍ദേശമനുസരിച്ച് മാറിതാമസിക്കണമെന്നും അധികൃതര്‍.
വടക്കന്‍ ജില്ലകളില്‍ മഴയ്‌ക്കൊപ്പം 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.കാസര്‍ഗോഡ്,തൃശൂര്‍,വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു.മഴയെ തുടര്‍ന്ന് വയനാട് മുണ്ടക്കൈ ചൂരല്‍മല മേഖലയില്‍ കനത്ത ജാഗ്രത.വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു.