കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത.7 ജില്ലകളില്‍ അതിശക്തമഴമുന്നറിയിപ്പ്.വരുംദിവസങ്ങളിലും മഴ തുടരും.ചക്രവാതച്ചുഴി രൂപപെട്ടതോടെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഇന്നുമുതല്‍ നാല് ദിവസം വിവിധ ജില്ലകളില്‍ മഴ കനക്കും.ഓഗസ്റ്റ് 5ന് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.സംസ്ഥാനത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയോരമേഖലകളിലും മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം.നാളെയും വിവിധ ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്