കുവൈത്ത് പൗരന്‍മാര്‍ക്ക് അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ഇ-വീസ സേവനം ആരംഭിച്ച് ഇന്ത്യ. ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗി വീസ പോര്‍ട്ടല്‍ വഴി കുവൈത്തികള്‍ക്ക് ഇനി അപേക്ഷ സമര്‍പ്പിക്കാം.വീസ സെന്ററുകളിലോ നയതന്ത്രകാര്യാലയങ്ങളിലോ സന്ദര്‍ശനം നടത്താതെ ഇന്ത്യന്‍ വീസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ആണ് ഒരുക്കിയിരിക്കുന്നത്. കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.വ്യത്യസ്ഥ ആവശ്യങ്ങള്‍ക്ക് കുവൈത്തികള്‍ക്ക് ഇന്ത്യന്‍ വീസയ്ക്ക് അപേക്ഷിക്കാം.വിനോദസഞ്ചാരം-ചികിത്സ-ആയുഷ്-യോഗ,ബിസിനസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഇന്ത്യ വീസ അനുവദിക്കുന്നത്.
രാജ്യാന്തരകോണ്‍ഫറന്‍സുകള്‍ക്കും വീസ ലഭിക്കും.ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ളതാണ് വീസകള്‍.ഇതില്‍ പല വീസകളിലും ഒന്നിലധികം തവണ ഇന്ത്യയില്‍ പ്രവേശനം അനുവദിക്കും.അഞ്ച് വര്‍ഷം കാലാവധിയുള്ള വീസയ്ക്ക് എണ്‍പത് ഡോളര്‍ ആണ് പ്രാരംഭനിരക്ക്.എണ്‍പത് വയസിലധികം പ്രായമില്ലാത്ത കുവൈത്ത് പൗരന്‍മാര്‍ക്ക് വീസ ലഭിക്കും.പരമാവധി നാല് ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.ഇന്ത്യയില്‍ എത്തുമ്പോള്‍ ആയിരിക്കും യാത്രക്കാരുടെ ബയോമെട്രിക് രേഖപ്പെടുത്തുക.