കുവൈത്ത് കനത്ത ചൂടിയിലേക്ക്. വേനല്‍ക്കാലത്തെ കഠിന ചൂട് അനുഭവപ്പെടുന്ന മിര്‍സാം സീസണിലേക്ക് രാജ്യം കടന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ 50 ഡിഗ്രി സെല്‍ഷ്യസിനടുത്താണ് രാജ്യത്ത് താപനില.വേനലിന്റെ പുതിയ കാലഘട്ടത്തിലേക്ക് കടന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടു നില്‍ക്കുന്ന മിര്‍സാം സീസണിനാണ് ഇന്ന് തുടക്കമായത്. ഈ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെടും. വേനല്‍ക്കാലത്തിന്റെ അവസാനമായാണ് ഈ കാലഘട്ടം കണക്കാക്കുന്നത്. പകലിന്റെ ദൈര്‍ഘ്യം 13 മണിക്കൂറും 30 മിനിറ്റും വരെ നീളും.
രാത്രി 11 മണിക്കൂറും 30 മിനിറ്റായി ചുരുങ്ങും. കനത്ത ചൂടിനൊപ്പം കാറ്റും അനുഭവപ്പെടുന്നുണ്ട്. കുവൈത്തില്‍ ഈന്തപ്പഴങ്ങളുടെ വിളവെടുപ്പിനുള്ള കാലഘട്ടമാണിത്. പതിമൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മിര്‍സാം സീസണ്‍ അവസാനിക്കുന്നതോടെ താപനില കുറഞ്ഞു തുടങ്ങും. സെപ്റ്റംബറില്‍ അന്തരീക്ഷ താപനില കുറഞ്ഞു തുടങ്ങും. ഒക്ടോബറിലും നവംബര്‍ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറില്‍ കടുത്ത് തണുപ്പി്‌ലേക്ക് രാജ്യം പ്രവേശിക്കും.