കുവൈത്തില്‍ സന്ദര്‍ശകവീസ്‌ക്കായി പുതിയ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു.കുവൈത്ത് വീസ എന്ന പേരില്‍ ആണ് പുതിയ പ്ലാറ്റ്‌ഫോം.വീസ നടപടിക്രമങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.കുടുംബ വീസ അടക്കം മുഴുവന്‍ കുവൈത്ത് സന്ദര്‍ശക വീസകള്‍ക്കും ഇനി പുതിയ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം.https://kuwaitvisa.moi.gov.kw എന്ന പ്ലാറ്റ്‌ഫോമിലാണ് സേവനങ്ങള്‍ ലഭിക്കുക.സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ഈ പ്ലാറ്റ്‌ഫോം വഴി ഇനി വീസ അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.വീസ അപേക്ഷാ നില ട്രാക്ക് ചെയ്യുന്നതിനും ഇതെ പ്ലാറ്റ്‌ഫോം വഴി സാധിക്കും.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം ആണ് പുതിയ സംവിധാനം.
ഫാമിലി,ടൂറിസ്റ്റ്,കൊമേഴ്‌സ്യല്‍ തുടങ്ങിയ വിസകളില്‍ കുവൈത്ത് സന്ദര്‍ശക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് പുതിയ പ്ലാറ്റ്‌ഫോം വഴി സേവനം ലഭ്യമാക്കുന്നത്.കുടുംബ സന്ദര്‍ശഖവീസയ്ക്ക് മൂന്ന് മാസം ആണ് കാലാവധി അനുവദിക്കുന്നത്. കുവൈത്തില്‍ താമസവീസയുള്ള വ്യക്തിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.വിനോദസഞ്ചാരത്തിനും വിനോദ ആവശ്യങ്ങള്‍ക്കുമായി രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. 90 ദിവസം ആണ് ഈ വീസയ്ക്ക് കാലാവധി