യുഎഇ യില്‍ വെള്ളിയാഴ്ച സ്വര്‍ണ്ണ വില പുതിയ റെക്കോര്‍ഡിലെത്തി, 24 കാരറ്റ് സ്്വര്്ണത്തിന്റെ വില ഗ്രാമിന് 600 ദിര്‍ഹത്തിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 ദിര്‍ഹത്തിനടുത്താണ് വില വര്‍ദ്ധിച്ചത്
ആഗോളതലത്തില്‍ സ്വര്‍ണ്ണ വില 4,950 ഡോളര്‍ കവിഞ്ഞതിന്റെ ചുവടുപിടിച്ചാണ് യുഎഇയിലും സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. വെള്ളിയാഴ്ച രാവിലെ 24 കാരറ്റ് സ്വര്‍ണ്ണ വില 597 ദിര്‍ഹമായി ഉയര്‍ന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗ്രാമിന് 19.25 ദിര്‍ഹമാണ് വര്‍ദ്ധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിും വില കൂടി 553 ദിര്‍ഹത്തില്‍ വ്യാപാരം ആരംഭിച്ചു, അതേസമയം 21 കാരറ്റ്, 18 കാരറ്റ്, എന്നിവ യഥാക്രമം ഗ്രാമിന് 530.25 ദിര്‍ഹം, 454.5 ദിര്‍ഹവും എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഈ ആഴ്ച ഇത് നാലാം തവണയാണ് സ്വര്‍ണം റെക്കോര്‍ഡ് ഉയരത്തിലെത്തുന്നത്. ആഗോളതലത്തില്‍ സ്വര്‍ണ്ണ വില ഔണ്‍സിന് 1.17 ശതമാനം ഉയര്‍ന്ന് 4,966.85 ഡോളറിലെത്തി. ആഗോളതലത്തില്‍ താരിഫ് ഭീഷണികളില്‍ നിന്ന് ട്രംപ് പിന്‍മാറിയതും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ അയവ് വന്നതും പക്ഷെ സ്വര്‍ണത്തിന്റെ കുതിപ്പിനെ തടയിട്ടിട്ടില്ല എന്നതാണ് വ്‌സ്തുത. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഇപ്പോഴും ആളുകള്‍ സ്വര്‍ണത്തെ കാണുന്നുവെന്നത് തന്നെയാണ് സ്വര്‍ണ വില താഴാതെ തുടരുന്നതിന് കാരണം. അധികം വൈകാതെ സ്വര്‍ണം ഒണ്‍സിന് 5000 ഡോളര്‍ എന്ന നാഴികകല്ല് മറികടക്കുമെന്നാണ് കരുതപ്പെടുന്നത്.



