റെക്കോര്‍ഡ് ഉയരങ്ങള്‍ താണ്ടിയശേഷം സ്വര്‍ണവില താഴുന്നു. ദീപാവലിക്ക് ശേഷം സ്വര്‍ണത്തിന്റെ വില കുത്തനെയാണ് ഇടിഞ്ഞത്.
മൂന്ന് മാസത്തോളം കുത്തനെ വര്‍ദ്ധിച്ചശഷമാണ് സ്വര്‍ണത്തിന്റെ വില ഇടിയുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 30 ദിര്‍ഹം ഇടിഞ്ഞതിന് പിന്നാലെ ബുധനാഴ്ച്ച വീണ്ടും 10 ദിര്‍ഹം കൂടി സ്വര്‍ണത്തിന് താഴ്ന്നു. ഗ്രാമിന് 525 ദിര്‍ഹം വരെ ഉയര്‍ന്ന 24 ക്യാരറ്റ് ഗോള്‍ഡിന്‌റെ വില താഴ്ന്ന് 484 ദിര്‍ഹത്തിലാണ് ബുധനാഴ്ച്ച വ്യാപാരം നടന്നത്. ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ വില ഒരു ഔണ്‍സിന് 4048.63 ഡോളറിലേക്ക് കുപര്പുകുത്തി. ചൊവ്വാഴ്ച്ച 6.3 ശതമാനം ആണ് ഇടിഞ്ഞത്. 2013 ന് ശേഷം ഇത്രയും വലിയ ഇടിവ് ഉണ്ടാകുന്നത് ഇതാദ്യമായാണ്. അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധി അയയുന്നുവെന്നതിന്റെ സൂചനയാണ് മാര്‍ക്കററില്‍ ചലനമുണ്ടാക്കിയത്. ഡോളര്‍ കരുത്താര്‍ജിച്ചതും ഗോള്‍ഡിനേക്കാള്‍ നികഷേപം മറ്റ് മേഖലകളിലേക്ക് മാറുന്നതിന് വഴിവെച്ചിട്ടുണ്ട്. സ്‌വര്‍ണത്തിന്റെ വില കുറഞ്ഞതോടെ കച്ചവടക്കാരും ആശ്വാസത്തിലാണ്. 490 ദിര്‍ഹത്തിന് താഴേക്ക് വില എത്തിയതോടെ മടിച്ചുനിന്ന ആളുകള്‍ വാങ്ങാന്‍ മു്‌നനോട്ട് വന്നുതുടങ്ങിയിട്ടുണ്ട്.



