കാഴ്ചാ പരിമിതിയുള്ളവരെയും പരിഗണിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.
എല്ലാ മരുന്നുകളുടേയും അവശ്യ വിവരങ്ങള്‍ അവയുടെ പുറം പാക്കേജിംഗില്‍ ബ്രെയില്‍ ലിപിയില്‍ അച്ചടിക്കണമെന്ന് മരുന്ന് കമ്പനികള്‍ക്ക് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.പദ്ധതി ക്രമേണ നടപ്പിലാക്കുകയും 2027 നവംബര്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായ എല്ലാ ആവശ്യമരുന്നുകള്‍ക്കും ഈ ഉത്തരവ് നിര്‍ബന്ധമാക്കുകയും ചെയ്യും. കാഴ്ചാ പരിമിതിയുള്ളവര്‍ക്കുള്ള പ്രത്യേക ലിപിയായ ബ്രെയില്‍ ലിപിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ മരുന്നുകളുടേയും പ്രധാന വിവരങ്ങള്‍ അച്ചടിക്കണമെന്ന് മരുന്ന് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി .മരുന്നിന്റെ പേര്, അതിന്റെ രാസ ഘടകങ്ങള്‍, അളവ് എന്നിവ അറബിയിലും ഇംഗ്ലീഷിലും ബ്രെയില്‍ ലിപിയില്‍ അച്ചടിക്കണമെന്നാണ് സര്‍ക്കുലറിലെ വ്യവസ്ഥ. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ലേബല്‍ ചെയ്യുന്നതിനുള്ള ബ്രെയിലി നിബന്ധനകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശവും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മരുന്നുകളെ സംബന്ധിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും, അന്ധരോ കാഴ്ച പരിമിതി നേരിടുന്നവരോ ആയവര്‍ക്ക് ഫര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി ലഭ്യമാകുന്നതിനും, സുരക്ഷിതമായ മരുന്ന് ഉപയോഗം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ്, മരുന്ന് രജിസ്‌ട്രേഷന്‍, പുതുക്കല്‍, മാറ്റങ്ങള്‍ തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ഉത്തരവ് നടപ്പാക്കുന്നത് നിരീക്ഷിക്കും. നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി ഫാര്‍മസികളിലും വെയര്‍ഹൗസുകളിലും പരിശോധനകള്‍ നടത്തും.
മരുന്ന് പാക്കേജുകളില്‍ ഇനി ബ്രെയില്‍ ലിപിയും
്ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം



