Friday, February 27, 2026
HomeNewsഒറ്റദിനം 19 മത്സരം - പിറന്നത് 1 ഡബിള്‍ സെഞ്ച്വറി, 21 സെഞ്ച്വറി !!!

ഒറ്റദിനം 19 മത്സരം – പിറന്നത് 1 ഡബിള്‍ സെഞ്ച്വറി, 21 സെഞ്ച്വറി !!!

റെക്കോര്‍ഡ് റണ്‍വേട്ടയാണ് വിജയ് ഹസാരെ ട്രോഫിയുടെ ആദ്യദിനത്തിലെ മത്സരങ്ങളില്‍ കണ്ടത്. ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിചതച്ച് ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാണപ്പോള്‍ പിറന്നത് 1 ഡബിള്‍ സെഞ്ച്വറിയും 21 സെഞ്ച്വറികളുമാണ്.

വെറ്ററന്‍ താരങ്ങളുടേയും യുവതാരങ്ങളുടേയും അഴിഞ്ഞാട്ടം തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ വിജയ് ഹാസരെ ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസത്തെ കളിയില്‍ കണ്ടത്. ബൗളര്‍മാരുടെ ശവപറമ്പായി മാറിയ പിച്ചുകളില്‍ സിക്‌സറുകളും ഫോറുകളും പറന്നപ്പോള്‍ തകര്‍ന്നുവീണത് ഒരു പിടി റെക്കോര്‍ഡുകളാണ്. ആഭ്യന്തര ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറികള്‍ മുതല്‍ ഉയര്‍ന്ന ടീം ടോട്ടല്‍ വരെ.
രോഹിത് ശര്‍മ, വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി, യാഷ് ദുബെ, ശുഭം ഖജൂരിയ, ഹിമാന്‍ഷു റാണ…. സെഞ്ച്വറി വേട്ടക്കാരില്‍ ചിലര്‍മാത്രമാണിത്. അതിവേഗ സെഞ്ച്വറി മുതല്‍ ഏറ്റവും വലിയ ടീം ടോട്ടല്‍ വരെ പിറന്ന ദിവസം 1 ഇരട്ട സെഞ്ച്വറിയും 21 സെഞ്ച്വറികളും പിറന്നു. ഒഡീഷയുടെ സ്വസ്തിക് സമലാണ് ഇരട്ട സെഞ്ച്വറി നേടിയത്. 212 റണ്‍സാണ് സ്വസ്തിക് സൗരാഷ്ട്രയ്ക്ക് എതിരെ നേടിയത്. 15 വര്‍ഷത്തിന് ശേഷം ആഭ്യന്തരക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നേടിയ സെഞ്ച്വറികള്‍ അക്ഷരാര്‍ത്ഥത്തില്‍ ദേശിയ സെലക്ടര്‍മാര്‍ക്കും ടീം മാനേജുമെന്റിനും നല്‍കിയ മറുപടിയായിരുന്നു. കോഹ്ലി ലിസ്റ്റ് എ ക്രിക്കറ്റില്‍ വേഗത്തില്‍ 16000 റണ്‍സ് തികയ്ക്കുന്ന താരമായി. സച്ചിന്റെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. കേരളത്തിന്റെ വിഷ്ണു വിനേദും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലുണ്ട്. 84 പന്തില്‍ നിന്ന് 190 റണ്‍സ് അടിച്ച വൈഭവ് സൂര്യവംശിയുടേയും 32 പന്തില്‍ അതിവേഗ സെഞ്ച്വറി നേടിയ ക്യ.ാപ്റ്റന്‍ സാക്കിബുള്‍ ഗാനിയും ആയുഷ് ലോഹരൂകയും നേടിയ സെഞ്ച്വറികളുടെ കരുത്തില്‍ ബിഹാര്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്‌റവും വലിയ ടീം സ്‌കോറാണ് അടിച്ചെടുത്തത്. അരുണാചല്‍ പ്രദേശിനെതിരെ 6 വിക്കറ്റിന് 574 റണ്‍സാണ് ബിഹാര്‍ അടിച്ചത്. 36 പന്തിലെ സെഞ്ച്വറി നേട്ടത്തോടെ വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന് പ്രായം കുറഞ്ഞ കളിക്കാരനായി. 33 പന്തില്‍ സെഞ്ച്വറി തികച്ച ഝാര്‍ഖണ്ഡിന്റെ നായകന്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷനെ ന്്യായീകരിക്കുന്ന പ്രകടനം തന്നെ ന്ടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments