ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം.നാലു വയസുകാരി ജസാ ഹയറയാണ് മരിച്ചത്.കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നവാസിന്റെയും ഭാര്യ റസിയയുടെയും മകളാണ് ജസാ ഹയറ.സലാലയില്‍ നിന്നുള്ള മടക്കയാത്രയില്‍ നവാസും കുടുംബുവും സഞ്ചരിച്ച കാര്‍ ശക്തമായ കാറ്റില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.ഒമാനിലെ ആദമില്‍ ആയിരുന്നു അപകടം
വാഹനത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണാണ് ജസാ ഹയറ മരിച്ചത്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും.വാഹനത്തിലുണ്ടായിരുന്ന മറ്റുളളവര്‍ നിസ്സാര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.