ഒമാനില്‍ പ്രവാസികളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
അനുവദിച്ച ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് ഓര്‍മിപ്പിച്ച് ഒമാന്‍ പൊലീസ്. പ്രവാസി തൊഴിലാളികളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും പിഴകളില്‍ നിന്നും സാമ്പത്തിക ബാധ്യതകളില്‍ നിന്നുമുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും അനുവദിച്ച ഗ്രേസ് പിരീഡ് തൊഴിലുടമകളും വ്യക്തികളും ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശം നല്കി. സമയപരിധിക്ക് ശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്നും പൊലീസ് അറിയിച്ചു.ഏഴ് വര്‍ഷത്തിലധികം കാലഹരണപ്പെട്ട എല്ലാ ലേബര്‍ കാര്‍ഡ് പിഴകളും റദ്ദാക്കും. 2017ലോ അതിനുമുമ്പോ രേഖപ്പെടുത്തിയ കേസുകളില്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കേണ്ട സാമ്പത്തിക ബാധ്യതകളും ഒഴിവാക്കി നല്‍കും.വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടുന്നതിനും തങ്ങളുടെ പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനും ശരിയായ സാഹചര്യത്തില്‍ ജോലി ചെയ്യാനും മന്ത്രാലയം അനുവദിച്ച അധിക സമയം ഉപയോഗപ്പെടുത്താവുന്നതാണ്.രേഖകള്‍ ശരിപ്പെടുത്തി അടുത്ത രണ്ട് വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ കഴിയും. അതേസമയം, നിരവധി തൊഴിലുടമകളും വ്യക്തികളും ഈ അവസരം ഇതിനോടകം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.



