ഒമാനില്‍ ഗതാഗതനിരീക്ഷണത്തിന് എ.ഐ ക്യാമറകള്‍ വ്യാപിപ്പിക്കുന്നു.ട്രാഫിക് കൂടുതല്‍ ഉള്ള പ്രദേശങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്നും ഒമാന്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്.ഡ്രൈവര്‍മാരുടെ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും ഗതാഗതനിയമലംഘനങ്ങള്‍ക്ക് കുറയ്ക്കുന്നതിനും ആണ് നിരത്തുകളില്‍ എ.ഐ ക്യാമറകള്‍ വ്യാപകമാക്കുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.പ്രധാനനിരത്തുകളിലും ഇന്റര്‍സെക്ഷനുകളിലും എല്ലാം ക്യാമറകള്‍ സ്ഥാപിക്കും. നഗര-ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അമിതവേഗത,റെഡ് സിഗ്നല്‍ ലംഘനങ്ങള്‍,സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍,മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ എ.ഐ റഡാറുകളില്‍ പതിയും.ഡെലിവറി വാഹനങ്ങളുടെ നിയമലംഘനങ്ങളും ഇ-സ്‌കൂട്ടര്‍ നിയമലംഘനങ്ങളും എ.ഐ ക്യാമറകള്‍ നിരീക്ഷിക്കും എന്നും ട്രാഫിക് വിഭാഗം അറിയിച്ചു.ഡ്രൈവിംഗിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ആണ് വാഹനപകടങ്ങളില്‍ കൂടുതലിനും കാരണം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.