Thursday, January 22, 2026
HomeNewsGulfഒട്ടക സൗന്ദര്യോത്സവം സംഘടിപ്പിച്ച് ഖത്തര്‍

ഒട്ടക സൗന്ദര്യോത്സവം സംഘടിപ്പിച്ച് ഖത്തര്‍

ഖത്തറില്‍ ഇത് ആഘോഷങ്ങളുടെ കാലമാണ്.ഒട്ടക സൗന്ദര്യോത്സവം സംഘചിപ്പിച്ച് ഖത്തര്‍. ‘ജസീലത്ത് അല്‍-അത്ത’ എന്നപേരില്‍ നടക്കുന്ന ഫെസ്റ്റില്‍ ഖത്തറിലെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവും പങ്കെടുക്കുന്നുണ്ട്. ജനുവരി 15 ന് ആരംഭിച്ച ഫെസ്റ്റ് ഫെബ്രുവരി 7 ന് അവസാനിക്കും. ഒട്ടകങ്ങളുടെ സൗന്ദര്യാത്സവം ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്. വിവിധ നിറത്തിലും തരത്തിലുമുള്ള ഒട്ടകങ്ങളുടെ സമ്മേളന കേന്ദ്രമായി ‘ജസീലത്ത് അല്‍-അത്ത’.ലക്ഷണമത്ത ഒട്ടകങ്ങള്‍ക്ക് സമ്മാനങ്ങളും ഉണ്ട്. പാരിസ്ഥിതിക ബോധവത്കരണം ജനങ്ങള്‍ക്ക് കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. വനപ്രദേശങ്ങളെയും കാട്ടുമേച്ചില്‍ സസ്യങ്ങളെയും സംരക്ഷിക്കുക, അമിതമായി മേയുന്നതിന്റെ അപകടസാധ്യതകള്‍ എടുത്തുകാണിക്കുക, ഒട്ടകമേച്ചില്‍ രീതികള്‍ നിയന്ത്രിക്കുക, സീസണ്‍ അവസാനിച്ചതിനുശേഷം ക്യാമ്പിംഗ് സൈറ്റുകളുടെ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ പ്രത്യേക പവലിയനില്‍ മന്ത്രാലയം പരിചയപ്പെടുത്തുന്നുണ്ട്. പരിസ്ഥിതി നിയമ ലംഘനങ്ങളെ കുറിച്ചും പാരിസ്ഥിതിക സൗഹൃദ സംസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പവലിയനില്‍ ബോധവത്കരണ പരിപാടികളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments