യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം സെപ്റ്റംബര്‍ പതിനാലിന്.ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒന്‍പതിനാണ് ആരംഭിക്കുക.ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ഒമാന് എതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരം ഉണ്ട്.ടൂര്‍ണമെന്റില്‍ ജിസിസിയില്‍ നിന്നും ഒമാനും യുഎഇയും ആണ് മത്സരത്തിന് ഇറങ്ങുന്നത്.ഇന്ത്യ പാക്കിസ്ഥാന്‍,യുഎഇ,ഒമാന്‍ എന്നി ടീമുകള്‍ ആണ് ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ബംഗ്ലാദേശ്, ശ്രീലങ്ക,അഫ്ഗാനിസ്ഥാന്‍,ഹോങ്കോങ് എന്നി ടീമുകള്‍ ഗ്രൂപ്പ് ബിയിലും.സെപ്റ്റംബര്‍ ഇരുപതിനാണ് സൂപ്പര്‍ ഫോറിന് തുടക്കമാകുക.ഇരുപത്തിയാറിന് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ പൂര്‍ണ്ണമാകും.സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനാണ് ഫൈനല്‍.നിലവില്‍ മത്സരങ്ങളുടെ വേദികള്‍ നിശ്ചയിച്ചിട്ടില്ല.ദുബൈയിലേയും അബുദബിയിലേയും സ്റ്റേഡിയങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍ നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.