ഏകീകൃത ജിസിസി വീസ ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വന്നേക്കും.ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി വ്യക്തമാക്കി
ഒരൊറ്റ വീസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ജിസിസി വീസ യാഥാര്‍ത്ഥ്യമാവുകയാണ്.ഈ വര്‍ഷം അവസാനത്തോട് കൂടി ഏകീകൃത വീസ നടപ്പാക്കാന്‍ കഴിയുമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ അല്‍ബുദൈവിയാണ് വ്യക്തമാക്കിയത്.ജിസിസി അംഗരാജ്യങ്ങള്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.ഏകീകൃത സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടും എന്നും ജിസിസി സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
യൂറോപ്യന്‍ ഷെങ്കന്‍ വീസയ്ക്ക് സമാനമായ ഏകീകൃത സംവിധാനം ആണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒരുക്കുന്നത്.2023 ഡിസംബറില്‍ ആണ് ജിസിസിയുടെ സുപ്രീംകൗണ്‍സില്‍ ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്.വീസ നടപ്പാക്കുന്നതോടെ ഗള്‍ഫ് രാജ്യങ്ങളുടെ വിനോദസഞ്ചാര രംഗം കൂടുതല്‍ കരുത്തുറ്റതാകും എന്നാണ് പ്രതീക്ഷിക്കുന്നത്.