എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ആറ് മാസത്തേയ്ക്ക് ആപ്പിള്‍ മ്യൂസിക് സൗജന്യമായി ലഭിക്കും. നേരത്തെ പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാന്‍ഡ് യൂസര്‍മാര്‍ക്ക് മാത്രമായിരുന്നു ഈ സേവനം ഉണ്ടായിരുന്നത്. അതാണിപ്പോള്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും നല്‍കിയിരിക്കുന്നത്.എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെയാണ് ഈ പ്ലാന്‍ ആക്ടിവേറ്റ് ആക്കേണ്ടത്. ആപ്പില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം ക്യൂറേറ്റഡ് ഫോര്‍ യു എന്ന സെക്ഷനിലേക്ക് പോകണം. ഐഡി ആപ്പില്‍ മ്യൂസിക് ആറ് മാസത്തേയ്ക്ക് സൗജന്യമായി ലഭിക്കുമെന്ന ഒരു ബാനര്‍ ഉണ്ടായിരിക്കും. അതില്‍ ക്ലിക് ചെയ്ത ശേഷം അവയില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ആപ്പിള്‍ അക്കൗണ്ടിലൂടെ സൈന്‍ ഇന്‍ ചെയ്ത് പേയ്മെന്റ് രീതി സെലക്ട് ചെയ്യണം. ഇതോടെ സബ്സ്‌ക്രിപ്ഷന്‍ ആക്റ്റീവ് ആകും.
എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
RELATED ARTICLES