ഒരു ശവപെട്ടിയില്‍ രണ്ട് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍.ഒരു കുടുംബത്തിന് ലഭിച്ചത് മറ്റാരുടെയോ മൃതദേഹാവശിഷ്ടങ്ങള്‍.അഹമ്മദാബാദ് എയര്‍ഇന്ത്യ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതി ഉയരുകയാണ്.മരിച്ച രണ്ട് ബ്രിട്ടീഷ് പൗരന്‍മാരുടെ കുടുംബാംഗങ്ങള്‍ ആണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.ലണ്ടനില്‍ മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന വീണ്ടും നടത്തിയതോടെയാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്.മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ബന്ധുക്കളുടേതുമായി പൊരുത്തപ്പെടുന്നില്ലാണ് പരാതി.
ഇതെ തുടര്‍ന്ന് ഒരുകുടുംബം സംസ്‌കാരചടങ്ങുകള്‍ ഉപേക്ഷിച്ചു.വിഷയത്തില്‍ യു.കെ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഈ വിഷയവും ഉന്നയിച്ചേക്കും.മരണപ്പെട്ടവരുടെ അന്തസിനെ മാനിച്ചുകൊണ്ടാണ് മുഴുവന്‍ മൃതദേഹങ്ങളും കൈകാര്യം ചെയ്തതെന്നും എന്തെങ്കിലും ആശങ്കകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കും എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.