ദുബൈ എമിറേറ്റ്‌സ് റോഡിലെ അറ്റകുറ്റപ്പണികള്‍ ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് പൂര്‍ത്തിയാകും എന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി.ഇതോടെ നിലവില്‍ അനുഭവപ്പെടുന്ന ഗതാഗപ്രശ്‌നങ്ങള്‍ പരിഹാരമാകും.രണ്ട് മാസം മുന്‍പാണ് എമിറേറ്റ്‌സ് റോഡിലെ അറ്റകുറ്റപ്പണി ആര്‍ടിഎ ആരംഭിച്ചത്.പതിനാല് കിലോമീറ്റര്‍ ദൂരത്തിലാണ് റീടാറിംഗ് നടത്തുന്നത്.വാഹനയാത്രികര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ഘട്ടംഘട്ടമായിട്ടാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതെന്ന് ആര്‍ടിഎ അറിയിച്ചു.ഒരു ഒരു വശത്ത് മാത്രമാണ് ടാറിംഗ് നടത്തുന്നത്.
ഓരോ ഭാഗത്തും അതിവേഗത്തിലാണ് ടാറിംഗ് പൂര്‍ത്തിയാക്കുന്നതെന്നും ആര്‍ടിഎ അറിയിച്ചു.അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് പതിനഞ്ചിന് ഹൈവേയും ഇരുവശങ്ങളും ഗതാഗതത്തിനായി തുറന്ന് നല്‍കും.അറ്റകുറ്റപ്പണിക്കായി എമിറേറ്റ്‌സ് റോഡില്‍ പല ഭാഗത്തും ചില ദിവസങ്ങളില്‍ ഗതാഗതം വഴി തിരിച്ചുവിട്ടിരുന്നു.പരിശോധനയില്‍ ടാറിംഗിന് കേടുപാടുകള്‍ സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ടിഎ മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്.