പ്ലാസ്ടു വിദ്യാഭ്യാസമുള്ളവര്‍ക്ക് കാബിന്‍ക്രുവാകാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ദുബൈ വിമാനകമ്പനിയായ എമിറേറ്റസ് എയര്‍ലൈന്‍സ്.പതിനായിരം ദിര്‍ഹത്തിലധികം ആണ് പ്രതിമാസ ശമ്പളം.ഇരുപത്തിയൊന്ന് വയസ് പൂര്‍ത്തിയായവര്‍ക്ക്
അപേക്ഷിക്കാം.മിനിമം 160 സെന്റീമീറ്റര്‍ ഉയരം വേണം.ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയണം എന്നും മറ്റ് ഭാഷകളിലുള്ള അറിവ് അധികയോഗ്യതയായി പരിഗണിക്കും എന്നും എമിറേറ്റ്‌സ് അറിയിച്ചു.ഹോസ്പിറ്റാലിറ്റി,കസ്റ്റമര്‍ സര്‍വീസ് മേഖലകളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ എങ്കിലും പ്രവര്‍ത്തനപരിചയവും ഉണ്ടായിരിക്കണം.
യൂണിഫോം ധരിക്കുമ്പോള്‍ കാണും വിധത്തിലുള്ള ടാറ്റുകള്‍ ശരീത്തില്‍ ഉണ്ടാകാന്‍ പാടില്ല തുടങ്ങിയവയാണ് വ്യവസ്ഥകള്‍.4430 ദിര്‍ഹം ആണ് നിയമനം ലഭിക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളം.ഇത് കൂടാതെ ഓരോ യാത്രയ്ക്കും മണിക്കൂറിന് 63.75 ദിര്‍ഹം വീതവും ലഭിക്കും.ഇതെല്ലാം അടക്കം 10170 ദിര്‍ഹം ആയിരിക്കും ശരാശരി പ്രതിമാസ ശമ്പളം.ലേയോവര്‍ ഘട്ടങ്ങളില്‍ ഹോട്ടല്‍ താമസം,ഭക്ഷണ അലവന്‍സ് എന്നിവയും ലഭിക്കും.ഫോട്ടോയും ഇംഗ്ലീഷിലുള്ള സിവിയും അടക്കം എമിറേറ്റ്‌സ് ഗ്രൂപ്പ് വെബ്‌സൈറ്റില്‍ കരിയര്‍ വിഭാഗത്തില്‍ ആണ് അപേക്ഷിക്കേണ്ടത്.ദുബൈയിലും തെരഞ്ഞെടുക്കപ്പെടുന്ന ലോകനഗരങ്ങളിലും ആണ് റിക്രൂട്ട്‌മെന്റുകള്‍ നടക്കുക.