18 നും 35 നും ഇടയില്‍ പ്രായമുള്ള 32% എമിറാത്തി യുവാക്കള്‍ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ സ്വന്തമായി ബിസിനസുകള്‍ ആരംഭിച്ചതായി ഫെഡറല്‍ യൂത്ത് ഫൗണ്ടേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 26 നും 30 നും ഇടയില്‍ പ്രായമുള്ള 37% യുവാക്കള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്നും 90% എമിറാത്തി വിദ്യാര്‍ത്ഥികളും സെക്കന്‍ഡറി തലം മുതല്‍ തങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടി.
എമറാത്തി യുവാക്കളില്‍ നല്ലൊരു പങ്കും സ്വകാര്യമേഖലയില്‍ പണിയെടുക്കാനാണ് താല്‍പര്യപ്പെടുന്നത് എന്ന് വ്യക്തമാക്കുന്നതാണ് പഠനം. യുവജന നിലപാടുകളും ദര്‍ശനങ്ങളും എന്ന വിഷയത്തില്‍ യൂത്ത് ഫെഡറേഷനാണ് പഠനം നടത്തിയത്. 9200 എമിറാത്തികളെ ഫീല്‍ഡ് പഠനത്തിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എമിറാത്തി യുവാക്കള്‍ക്കിടയിലെ ശരാശരി വിവാഹ പ്രായം പുരുഷന്മാര്‍ക്ക് 29 ഉം സ്ത്രീകള്‍ക്ക് 27 ഉം ആയി ഉയര്‍ന്നു. എമിറാത്തി ബിരുദധാരികളില്‍ 62% പേരും വിശ്വസിക്കുന്നത് സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കുന്നത് സര്‍ക്കാര്‍ ജോലി നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണൊണ്്. എന്നാല്‍ 26 നും 30 നും ഇടയില്‍ പ്രായമുളള 37 ശതമാനം പേരും തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്നത് സ്വകാര്യമേഖലയില്‍ ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. യുവാക്കള്‍ ചെലവഴിക്കുന്ന ഒഴിവുസമയത്തിന്റെ 34% ഇന്റര്‍നെറ്റിലും, 5% സ്‌പോര്‍ട്‌സിനും, 3% വിവിധ ഹോബികള്‍ക്കുമായി ചെലവഴിക്കുന്നുണ്ടെന്നും, അതേസമയം അവര്‍ 16% സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നുണ്ടെന്നും പഠനം നിഗമനം ചെയ്തു. 2021 നും 2022 നും ഇടയില്‍ യുവാക്കളെ ലക്ഷ്യം വച്ചുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ 28% വര്‍ദ്ധനവും ഇത് കാണിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള 32% യുവ എമിറാത്തികളും ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ സ്വന്തമായി ബിസിനസുകള്‍ ആരംഭിച്ചതായും, അതേ പ്രായത്തിലുള്ള 48% യുവ എമിറാത്തികളും ഇന്റര്‍നെറ്റ് തിരയലുകളില്‍ അറബി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.



