അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞു. പത്ത് ശതമാനമാണ് ഇന്ന് ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത്.
കഴിഞ്ഞദിവസം ബാരലിന് 100 ഡോളര്‍ കടന്ന ക്രൂഡ് ഓയില്‍ വില ഒറ്റദിവസം കൊണ്ടാണ് ഇടിഞ്ഞത്. ബാരലിന് 88.58 ഡോളറായാണ് ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞത്. പത്ത് ശതമാനത്തിലേറെയാണ് കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് വില താഴ്ന്നത്. ബ്രെന്റ് ക്രൂഡിന്റെ വിലയും കുത്തനെ താഴ്ന്നു. 92.7 ഡോളറാണ് ബാരലിന് ഇന്നത്തെ വില. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടതോടെയാണ് എണ്ണവില കുത്തനെ ഉയര്‍ന്നത്. എന്നാല്‍ വില കൂടിയതോടെ അടിയന്തര നടപടിയെന്ന തരത്തില്‍ ജി7 രാജ്യങ്ങളും അമേരിക്കയും കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ എടുത്തതോടെയാണ് വില ഇടിഞ്ഞത്. 400 മില്ല്യണ്‍ ബാരലാണ് ഈ രാജ്യങ്ങള് കരുതല്‍ ശേഖരത്തില്‍ നിന്ന് പുറത്തെടുത്തത്. എന്നാല് പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി തുടരുകയാണ് എങ്കില്‍ എണ്ണവില നിയന്ത്രണാതീതമായി വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



