എച്ച് 1 ബി വിസയുടെ അപേക്ഷ ഫീ കുത്തനെ ഉയര്‍ത്തിയതോടെ പഠിക്കാനായി അമേരിക്കയിലേക്ക് മക്കളെ അയക്കുന്നതില്‍ ആശങ്കാകുലരാവുകയാണ് യുഎഇ യിലെ മാതാപിതാക്കള്‍. പലരും മക്കളെ അമേരിക്കയില്‍ വിട്ട് പഠിപ്പിക്കുകയെന്ന ആലോചന.ില്‍ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയതായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റനിയമത്തില്‍ വരുത്തിയ മാറ്റവും എച്ച് 1 ബി വിസയുടെ അപേക്ഷഫീസ് കുത്തനെ ഉയര്ത്തിയത് തിരിച്ചടിയാകുന്നത് ടെക്കികള്‍ക്ക് മാത്രമല്ല. അമേരിക്കയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരേയുമാണ്. പഠനശേഷം അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ ഇതോടെ പദ്ധതി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്
അമേരിക്ക സുരക്ഷിത കേന്ദ്രമല്ലാതായതോടെ മറ്റ് രാജ്യങ്ങളിലേക്ക് അപേക്ഷിക്കുകയാണ് വിദ്യാര്‍ത്ഥികളിപ്പോള്‍. സ്ഥിരം രാജ്യങ്ങളായിരുന്ന കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളോടും ഇപ്പോള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല. പകരം നെതര്‍ലാന്റ്‌സ്, അയര്‍ലന്റ്, നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതലായി ഇപ്പോള്‍ അപേക്ഷകള്‍ എത്തുന്നത്.