മലപ്പുറത്ത് ആറാം ക്ലാസുകാരന് ഇതര സംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദ്ദനം. പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽകുമാർ – വസന്ത ദമ്പതികളുടെ മകൻ അശ്വിനാണ് മർദ്ദനമേറ്റത്. അശ്വിൻ ഉരുട്ടികളിച്ച ടയർ ദേഹത്ത് തട്ടി എന്ന് ആരോപിച്ചാണ് ക്രൂരമായി മർദിച്ചത്.
സെപ്‌റ്റംബർ രണ്ടിനാണ് കുട്ടിക്കു മർദനമേറ്റത്. കഴുത്തുഞെരിച്ച് ഭിത്തിക്ക് ചേർത്തുവെച്ച് ഇടിക്കുകയും ടയർ ഉരുട്ടിക്കളിക്കാൻ അശ്വിൻ ഉപയോഗിച്ച വണ്ണമുള്ള വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കൾ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച കുട്ടി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. കുട്ടി ഇപ്പോഴും ഇവിടെ ചികിത്സയിൽ കഴിയുകയാണ്. മാതാപിതാക്കളുടെ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ഇന്നലെ രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സൽമാൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കേസിലെ പ്രതി.



