ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സെപ്റ്റംബര്‍ 9നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനവും സെപ്റ്റംബര്‍ 9ന് തന്നെ ഉണ്ടാകും.ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യ. ഈ മാസം 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമ പരിശോധന നടക്കും.
അടുത്ത വ്യാഴാഴ്ച വിജ്ഞാപനം നിലവില്‍ വരും. രാവിലെ പത്ത് മണിമുതല്‍ വൈകിട്ട് 5 മണി വരെയാണ് തെരഞ്ഞെടുപ്പ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി 25ആണ്. ജൂലൈ 21ന് ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. 2022 ഓഗസ്റ്റ് ആറിന് നടന്ന തെരഞ്ഞെടുപ്പിലാണ് 16മാത് ഉപരാഷ്ട്രപതിയായി ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടത്.