ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു.6 ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ്.കേരളത്തിലും നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ നിരവധിപേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.ദക്ഷിണ ത്രിപുര ജില്ലയില്‍ മാത്രം ആയിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.മുഹൂരി നദി കരകവിഞ്ഞ് ഒഴുകുന്നു.കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്.
ഹിമാചല്‍ പ്രദേശില്‍ മാത്രം 6 ജില്ലകളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഉത്തരാഖണ്ഡിലും ഹിമാചലിലും മഴക്കെടുതിയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുന്നുണ്ട്. എന്‍ഡിആര്‍എഫ് ,എസ്ഡിആര്‍എഫ് സംഘങ്ങള്‍ സ്ഥലത്ത് തുടരുന്നു.രാജസ്ഥാന്‍, മധ്യപ്രദേശ്,ഹരിയാന സംസ്ഥാനങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു.ജൂലൈ 15 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.അതേസമയം കേരളത്തിലും നാളെ മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം.കോഴിക്കോട് കണ്ണൂര്‍ വയനാട് കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.