ഉത്തരകാശി ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായത്തില്‍ പ്രതിഷേധം.5000രൂപ ധനസഹായം ആക്ഷേപിക്കുന്നതിന് തുല്യമെന്ന് ദുരന്തബാധിതര്‍.മേഘവിസ്‌ഫോടനവും മിന്നല്‍പ്രളയവും തകര്‍ത്ത് ഉത്തരകാശിയിലെ ധരാലി ഗ്രാമവാസികള്‍ക്കാണ് സര്‍ക്കാര്‍ 5000 രൂപ ധനസഹായമായി നല്‍കുന്നത്.വീട് പൂര്‍ണമായി നഷ്ടപ്പെട്ടര്‍ക്കും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 5ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാതെയുള്ള ധനസഹായമാണ് ഇതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.എന്നാല്‍ ദുരന്തബാധിതര്‍ക്ക് അടിയന്തര ആശ്വാസം എന്ന നിലയിലാണ് തുക നല്‍കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.തങ്ങളുടെ നഷ്ടത്തെ കുറച്ചുകാണിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിഗ് ധാമിയുടെ സര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
മേഖലയിലേക്കുള്ള വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.വെളിച്ചമെത്താന്‍ നാല് ദിവസങ്ങളെടുത്തു.റേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനവും പാഴായെന്നും നാട്ടുകാര്‍ പറയുന്നു.അതേസമയം ഉത്തരകാശിയില്‍ ഇന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.1000ത്തിലധികം പേരെ രക്ഷപ്പെടുത്തിയെന്നാണ് കണക്കുകള്‍.അടിയന്തരസഹായമായി ഭക്ഷണവും വെള്ളവും ഹെലികോപ്റ്ററുകള്‍ വഴി എത്തിക്കുന്നുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന ദുരന്ത നിവാരണ സേന,ഡോഗ് സ്‌ക്വാഡ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്