ഇലക്ട്രിക് ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെ വേഗപരിധി 20 കിലോമീറ്ററായി പരിമിതപ്പെടുത്തികൊണ്ട് നിയമം കര്‍ശനമാക്കി അബുദാബി . നഗരത്തിലെ സുരക്ഷയും ഗതാഗത സൗകര്യവും വര്‍ധിപ്പിക്കുന്നതിനാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.ഹൈവേകളിലും തിരക്കേറിയ പ്രധാന റോഡുകളിലും ഇബൈക്കുകള്‍ ഓടിക്കുന്നതിനു കര്‍ശന നിരോധനമുണ്ട്.സൈക്കിളുകള്‍ക്കായി പ്രത്യേകം നിശ്ചയിച്ച പാതകളിലൂടെയോ നടപ്പാതകളോടു ചേര്‍ന്നുള്ള സംയുക്ത പാതകളിലൂടെയോ മാത്രമേ ഇബൈക്ക് ഓടിക്കാവൂ. പ്രത്യേക പാതകള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ മണിക്കൂറില്‍ 60 കി.മീ വേഗപരിധിയുള്ള ഇടറോഡുകളുടെ വലതുവശം ചേര്‍ന്ന് യാത്ര ചെയ്യാം.16 വയസ്സില്‍ താഴെയുള്ളവര്‍ ഇബൈക് ഓടിക്കാന്‍ പാടില്ല.നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. രാത്രി റിഫ്‌ലക്ടീവ് ജാക്കറ്റുകളോ വസ്ത്രങ്ങളോ ധരിക്കണം. ഇ ബൈക്കില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാവൂ. സീബ്രാ ക്രോസില്‍ ഇബൈക്ക് ഓടിക്കരുത്. യാത്രയ്ക്കിടെ മൊബൈല്‍ ഫോണോ ഹെഡ് ഫോണോ ഉപയോഗിക്കരുത്. വാഹനത്തിനു മുന്നില്‍ വെള്ള ലൈറ്റും പിന്നില്‍ ചുവന്ന ലൈറ്റോ റിഫ്‌ലക്ടറോ ഉണ്ടായിരിക്കണം. പ്രവര്‍ത്തന ക്ഷമമായ ബ്രേക്ക്, ബെല്ല് എന്നിവ നിര്‍ബന്ധം.വാടക ഇ ബൈക്കുകളില്‍ ജിപിഎസ് ട്രാക്കിങ് വേണം. നിയമലംഘനം നടത്തുന്നവര്‍ക്ക് 500 ദിര്‍ഹം വരെ പിഴ ലഭിക്കും.നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഇബൈക്ക് കണ്ടുകെട്ടും.



