ഇലക്ട്രോണിക് വീസ സേവനങ്ങള്‍ ആരംഭിച്ച് കുവൈത്ത്.വിവിധ വിഭാഗങ്ങളിലുള്ള സന്ദര്‍ശകവീസകള്‍ ആണ് ഓണ്‍ലൈനായി ലഭ്യമാക്കുന്നത്.വിനോദസഞ്ചാരം,വ്യാപാരം,നിക്ഷേപം എന്നി മേഖലകളില്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് നാല് വിഭാഗങ്ങളില്‍ ഇ-വീസ സേവനം കുവൈത്ത് ആരംഭിച്ചിരിക്കുന്നത്.ടൂറിസ്റ്റ് വീസ,ഫാമിലി വിസിറ്റ് വീസ,ബിസിനസ് വീസ,ഓഫീഷ്യല്‍ വീസ എന്നി വിഭാഗങ്ങളിലാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്.രാജ്യത്ത് വിനോദസഞ്ചാരത്തിനായി എത്തുന്നവര്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വീസയ്ക്ക് തൊണ്ണൂറ് ദിവസം ആണ് കാലാവധി.കുവൈത്തിലെ താമസക്കാരായ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ രാജ്യത്ത് എത്തിക്കുന്നതിന് അനുവദിക്കുന്ന ഫാമിലി വീസയ്ക്ക് മുപ്പത് ദിവസം വരെയും കാലാവധി അനുവദിക്കുന്നുണ്ട്.
രാജ്യാന്തര കണ്‍വെന്‍ഷനുകള്‍ കോണ്‍ഫറ്ന്‍സുകള്‍,കമ്പനി ആവശ്യങ്ങള്‍ എന്നിവയ്ക്കായി എത്തുന്നവര്‍ക്കും മുപ്പത് ദിവസം വരെ കാലാവധിയുള്ള വീസ അനുവദിക്കും.സര്‍ക്കാര്‍ പ്രതിനിധി സംഘങ്ങള്‍ക്കും നയന്ത്രദൗത്യങ്ങളുടെ ഭാഗമായി എത്തുന്നവര്‍ക്കും ആണ് ഔദ്യോഗിക വീസ അനുവദിക്കുന്നത്. വീസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഇലക്ട്രോണിക് വീസകള്‍ കുവൈത്ത് ആരംഭിച്ചിരിക്കുന്നത്.