ഇന്നലെ രാത്രിയിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ തുടര്‍ന്നു. യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളെല്ലാം ഇറാന്റെ ആക്രമണത്തെ ശക്തമായി തന്നെ പ്രതിരോധിച്ചു. സുരക്ഷ മുന്‍നിര്‍ത്തി വിവിധ രാജ്യങ്ങള് തങ്ങളുടെ പൗര•ാരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുപോകാന്‍ തുടങ്ങി.
യുദ്ധത്തിന്റെ പതിനാറാം ദിവസവും അയല്‍രാജ്യങ്ങളായ ജിസിസി രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നിരവധി മിസൈലുകളും ഡ്രോണുകളുമാണ് ഇറാന്‍ അയച്ചത്. സൗദി, കുവൈത്ത്, യുഎഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇറാന്‍ ലക്ഷ്യമിട്ടു. എന്നാല്‍ ഇറാന്റെ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ കാര്യക്ഷമമായി തന്നെ പ്രതിരോധിച്ചു. അബുദബിയിലെ റുവൈസിലെ എണ്ണകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയില്‍ ഡ്രണ്‍ അവശിഷ്ടങ്ങള്‍ വീണ് തീപ്പിടുത്തമുണ്ടായി. ദുബൈ മറീന, അല്‍ സുഫൗ എന്നിവിടങ്ങളിലും മിസൈലുകളെ വിജയകരമായി യുഎഇ എയര്‍ ഡിഫന്‍സ് പ്രതിരോധിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തമാസം നടക്കേണ്ടിയിരുന്ന ബഹ്‌റൈന്‍, സൗദി അറേബ്യ സര്‍ക്യൂട്ടുകളിലെ ഫോര്‍മുല വണ്‍ കാര്‍ റേസ് റദ്ദാക്കി.
ഇറാന്‍ യുദ്ധം പതിനാറാം ദിവസത്തിലേക്ക്



