ഇറാനുമായുള്ള ഇടപാടുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘നയതന്ത്രം ആഗ്രഹിക്കുന്നു’ എന്ന് വൈറ്റ് ഹൗസ് വക്താവ്്. ഇന്നലെ വാര്‍ത്തസമ്മേളനത്തിലാണ് വക്താവ് കരോലിന്‍ ലെവിറ്റ് ്ഇക്കാര്യം വ്യക്തമക്കിയത്. അതേസമയം ഇറാനുമായി വ്യാപാരബന്ധമുളള രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തി ട്രംപ് ഉത്തരവിറക്കി.
ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറഞ്ഞാണ് സമരക്കാരെ കൊന്നാല്‍ അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പ് ട്രംപ് നല്‍കിയിരുന്നത്. ഇറാനെതിരെ സൈനിക നടപടികള്‍ക്കായി അധിക സൈന്യത്തെ മിഡില്‍ ഈസ്റ്റിലേയും ബ്രിട്ടനിലേയും സൈനിക ക്യാമ്പുകളിലേക്ക് അമേരിക്ക അയക്കുകയും ചെയ്തു. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്റെ ആഭ്യന്തരകാര്യത്തില്‍ അമേരിക്ക ഇടപെടേണ്ടെന്നുമായിരുന്നു ഇറാന്റെ മറുപടി. യുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ നിലപാട് മയപ്പെടുത്തല്‍. ‘യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍’ അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുകയാണെന്നും ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനെതിരെ സൈനിക ശക്തി പ്രയോഗിക്കാന്‍ ട്രംപ് ഭയപ്പെടുന്നില്ല, പക്ഷേ നയതന്ത്രപരമായ ഓപ്ഷന്‍ ആഗ്രഹിക്കുന്നു എന്നാണ് ഇന്നലെ വക്താവ് കരോലിന്‍ ലെവിറ്റ് വിശദീകരിച്ചത്. നേരത്തെ ഇസ്രയേലിലെ അമേരിക്കന്‍ അംബാസഡറും അമേരിക്കയും ഇസ്രയേലും ഇറാനുമായൊരു യുദ്ധത്തിന ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസ് തന്നെ നേരിട്ട് നയതന്ത്ര സാധ്യതകളെ കുറിച്ച് പ്രസ്താവന നടത്തിയതോടെ മേഖലയിലെ യുദ്ധഭീതി താല്‍ക്കാലികമായെങ്കിലും ഒഴിയുകയാണ്. അതേസമയം ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം അധിക തീരുവ ചുമത്തി. ഇന്ത്യയടക്കുമള്ള രാജ്യങ്ങള്‍ ഇറാനുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളാണ്.



