ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമനേയിയെ പുറത്താക്കേണ്ട സമയം അതിക്രമിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്രംപിനെ ക്രിമിനല്‍ എന്ന് ഖമനേനി വിളിച്ചതിനോടുള്ള മറുപടിയായാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.
ശനിയാഴ്ച്ച നടത്തിയ പൊതുപ്രസംഗത്തിലാണ് അയത്തൊള്ള ഖമനേയി ട്രംപിനെ ക്രിമിനല്‍ എന്ന് വിളിച്ചത്. ഇറാനിലെ രാജ്യവിരുദ്ധ പ്രക്ഷോഭത്തിന് കാരണക്കാരന്‍ ട്രംപാണെന്നായിരുന്നു ഖമനേയി ആരോപിച്ചത്. എന്നാല്‍ ഇതിനോട് പ്രതികരിക്കവെയാണ് ട്രംപ് ഖമനേയിയെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞത്. ഇറാന് പുതിയ നേതൃത്വം വരേണ്ട സമയം ആഗതമായി. ഇറാനിലെ നിലവിലെ ഭരണകൂടം അടിച്ചമര്‍ത്തലും അക്രമവും കൊണ്ടാണ് ജനത്തെ ഭരിക്കുന്നത്. രാജ്യത്തെ ആക്രമണങ്ങള്‍ കൊണ്ട് നശിപ്പിക്കുകയാണ് ഖമനേയിി ഭരണകൂടം ചെയ്തതെന്നും ട്രംപ് ആരോപിച്ചു. ഭരിക്കുന്നത് താന്‍ ഭരിക്കുന്നത് പോലെ ആയിരിക്കണമെന്നും ട്രംപ് അവകാശപ്പെട്ടു. നേതൃത്വം എന്നാല്‍ ബഹുമാനം എന്നാണെന്നും അല്ലാതെ ഭയവും മരണവുമല്ലെന്നും ട്രംപ് കൂട്ടിചേര്‍ത്തു. ഖമനേയി സ്വന്തം രാജ്യെത്തെ നശിപ്പിക്കുന്ന രോഗാതുരനായ മനുഷ്യാനാണെന്നും അയാളുടെ രാജ്യം ലോകത്ത് ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമാണെന്നും ട്രംപ് ആക്ഷേപിച്ചു.



