ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് പിന്മാറി അമേരിക്ക. ഗള്‍ഫ് രാജ്യങ്ങളും ഇസ്രയേലും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പ്രഖ്യാപിച്ച പിന്തുണയിലും അമേരിക്ക നിലപാട് മയപ്പെടുത്തി.
യുദ്ധമുണ്ടായാല്‍ ഏറ്റവും വലിയ ദോഷം ചെയ്യുക ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്രയേലിനുമാണ് എന്നതിനാലാണ് ഈ രാജ്യങ്ങള്‍ കടുത്ത നിലപാടില്‍ നിന്ന് പിന്മാറാന് അമേരിക്കയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം സൗദി ഉദ്യോഗസ്ഥന് തന്നെ വ്യക്തമാക്കിയതായി കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞദിവസം വൈററ് ഹൗസില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് നിലപാട് മയപ്പെടുത്തി ട്രംപ് രംഗത്തെത്തിയത്. ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ച ട്രംപിന്റെ വാക്കുകള്‍ക്ക് പഴയ മുര്‍ച്ചയില്ലായിരുന്നു. മാത്രവുമല്ല, ഇറാന്റെ അഭയാര്‍ത്ഥിയായ രാജകുമാരന് പെഹ്ലാവിക്ക് വലിയ പിന്തുണ രാജ്യത്ത് ഉണ്ടെന്ന് കരുതുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു.
ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു. ഇറാനുചുറ്റുമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഇറാന് ആക്രമണം നടത്താനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ട്രംപിനോട് പിന്മാറാന് ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടുന്നത് അമേരിക്കയ്ക്ക് നിലവിലെ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്ന് അമേരിക്കയിലെ തന്നെ സൈനിക ഉദ്യോഗസ്ഥരും ട്രംപിനെ ധരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം താല്‍ക്കാലികമായി പിന്മാറിയെങ്കിലും യുദ്ധമെന്ന സാധ്യത പൂര്‍ണമായും ഒഴിവാക്കിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന ലെവിറ്റ് പറഞ്ഞു. എന്താണ് മനസിലുള്ള പദ്ധതിയെന്ന് ട്രംപിന് മാത്രമേ അറിയൂവെന്നാണ് കരോലിന ഇത് സംബനധിച്ച ചോദ്യത്തിനോട് പ്രതികരിച്ചത്.



