Friday, August 1, 2025
HomeNewsInternationalഇറാനില്‍ നിന്ന് പെട്രോളിയം വാങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം

ഇറാനില്‍ നിന്ന് പെട്രോളിയം വാങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം

ആറ് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ ഇരുപത് കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ നിന്ന് പെട്രോളിയം വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. എണ്ണവില്‍പനയില്‍ നിന്നും ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ വിനിയോഗിക്കുന്നതായാണ് അരോപണം.യുഎസിന്റെ ഉപരോധം നേരിടുന്ന ഇറാനില്‍ നിന്ന് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങുന്നതാണ് യുഎസിനെ പ്രകോപിപ്പിച്ചത്. 6 ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ 20 കമ്പനികള്‍ക്കാണ് ട്രംപ് നിലവില്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. എണ്ണവില്‍പനയില്‍ നിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂര്‍വേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കാനും സ്വന്തം ജനങ്ങളെ അടിച്ചമര്‍ത്താനും ഇറാന്‍ വിനിയോഗിക്കുന്നു എന്നാണ് യുഎസ് ആരോപണം.

ഉപരോധം നിലവില്‍ വരുന്നതോടെ ഈ കമ്പനികളുടെ യുഎസില്‍ ഉള്ളതോ യുഎസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളതോ ആയ മുഴുവന്‍ ആസ്തികളും മരവിപ്പിക്കും. അതുകൂടാതെ ഈ കമ്പനികളുമായി അമേരിക്കന്‍ പൗരന്‍മാരോ കമ്പനികളോ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുതിനും വിലക്കുണ്ട്. ആല്‍ക്കെമിക്കല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡ്, ജുപ്പീറ്റര്‍ ഡൈ കം പ്രൈവറ്റ് ലിമിറ്റഡ്, റാംനിക്ലാല്‍ എസ് ഗൊസാലിയ ആന്‍ഡ് കമ്പനി, പെര്‍സിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്, കാഞ്ചന്‍ പോളീമേഴ്‌സ് എന്നി ഇന്ത്യന്‍ കമ്പനികള്‍ക്ക് മേലാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments