യുഎഇയില്‍ സ്വദേശിവത്കരണം രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയത് 13508 സ്വകാര്യ സ്ഥാപനങ്ങളിലെന്ന് മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രാലയം. നാഫിസ് പദ്ധതി വഴിയാണ് ഇമറാത്തികള്‍ക്ക് നിയമം നല്‍കിയിരിക്കുന്നത്. 2023 ല്‍ മാത്രം 6491 സ്വകാര്യ സ്ഥാപനങ്ങളാണ് സ്വദേശിവത്കരണത്തിന്റെ ഭാഗമായത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുടെ സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം ഇമറാത്തികള്‍ക്ക് തൊഴില്‍ നല്‍കണമെന്നായിരുന്നു യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ തീരുമാനം. 2022 ല്‍ 7,017 ഇമറാത്തികള്‍ക്കും 2023 ല്‍ 6491 ഇമറാത്തികള്‍ക്കുമാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം നല്‍കിയത്.
നാഫിസ് പ്രോഗ്രാമിലൂടെയാണ് നിയമനം നടപ്പിലാക്കിയത്. 61,000 ല്‍ ധികം ഇമറാത്തികല്‍ നാഫിസ് പദ്ധതി വഴി ആനുകൂല്യം നേടുന്നതായും മന്ത്രാലയം അറിയിച്ചു. 2023 ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇമറാത്തികളുടെ എണ്ണം 82,000 ആയി വര്‍ദ്ധിപ്പിക്കുയായിരുന്നു ലക്ഷ്യം. 79000 ഇമറാത്തികളാണ് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ ജോലി നേടിയത്. 2024 മുതല്‍ സ്വദേശിവത്കണം ചെറുകിട സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരിക്കുയാണ്. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികള്‍ 2024-ല്‍ ഒരു സ്വദേശിയേയും 2025-ല്‍ രണ്ടാമത് ഒരു സ്വദേശിയേയും നിയമിക്കണം. സ്വദേശി നിയമനം നടപ്പിലാക്കാത്ത കമ്പനികള്‍ക്കെതിരെ കടുത്ത നടപടികാളാണ് മന്ത്രാലയം സ്വീകരിക്കുന്നത്.
നേരത്തെ വ്യാജ സ്വദേശിവത്കരണം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. 2025 നുള്ളില്‍ പുതിയ അനുപാതം അനുസരിച്ച് സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കും. ഇതിനുപുറമേ കൃത്യമായി നടപ്പിലാക്കുന്ന കമ്പനികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശിവത്കരണത്തന് ഇമറാത്തികളെ പ്രോത്സാഹിപ്പിക്കുന്നതായി നാഫിസ് പദ്ധതി വഴി ഗൈഡുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വൈവിധ്യമുള്ള തൊഴില്‍ മേഖലകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് തൊഴില്‍ അന്വേഷകര്‍ക്കും നാഫിസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.



