രണ്ടാം ടെസ്റ്റിലെ ആദ്യ ഇിങ്‌സില്‍ ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മല തീര്‍ത്ത് ദക്ഷിണാഫ്രിക്ക . 489 റണ്‍സാണ് ആദ്യ ഇിംഗ്‌സില്‍ ദക്ഷിണ്ഫ്രിക്ക അടിച്ചു കൂട്ടിയത്. സെനുരന്‍ മുത്തുസാമിയുടെ സെഞ്ച്വറിയും മാര്‍കോ യാന്‍സണ്‍ നേടിയ 93 റണ്‍സുമാണ് സന്ദര്‍ശകരെ മികച്ച സ്‌കോറില്‍ എത്തിച്ചത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 9 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
247 ന് 6 എ നിലയിലാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ആരംഭിച്ചത്. ആറാം വിക്കറ്റില്‍ സെനുരന്‍ മുത്തുസാമിയും വെരെയിനും ചേര്‍ന്ന് 88 റണ്‍സ് കൂട്ടിചേര്‍ത്തു. 120-ാം ഓവറില്‍ ജഡേജയുടെ പന്തില്‍ വെരെയിന്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 334 ല്‍ എത്തി. പിന്നാലെ വന്ന മാര്‍കോ യന്‍സാനുമൊത്ത് ബാറ്റിംഗ് തുടര്‍ന്ന മുത്തുസാമി തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. 139 ഓവറില്‍ സിറാജിന്റെ പന്തിന്‍ മുത്തുസാമി പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 400 കടന്നിരുന്നു. പിന്നാലെ വന്ന ഹര്‍മാര്‍ അഞ്ചു റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. മറുഭാഗത്ത് ബാറ്റിംഗ് തുടര്‍ന്ന യാന്‍സണ് വെറും ഏഴു റണ്ണിനാണ് സെഞ്ച്വറി നഷ്ടമായത്. 93 റണ്‍സില്‍ നില്‍ക്കേ കുല്‍ദീപ് യാദവാണ് യാന്‍സനേ പുറത്താക്കിയത്. ആദ്യ ഇിങ്‌സില്‍ ദക്ഷിണാഫ്രിക നേടിയത് 489 റണ്‍സിന്റെ ഗംഭീര ടോട്ടല്‍. രണ്ടാം ഇിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആറ് ഓവറില്‍ ഒമ്പത് റണ്‍സ് എന്ന നിലയിലാണ്. നേരത്തെ ഇന്ത്യക്കായി ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് നാലും ബുംറ സിറാജ് എിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.



