പ്രവാസികളെ തരാതരം പോലെ കൊള്ളയടിച്ചിട്ടും അധികനിരക്ക്
ഈടാക്കിയിട്ടും ഇന്ത്യന്‍കമ്പനികള്‍ ഈ വര്‍ഷവും നഷ്ടത്തില്‍ എന്ന് കണക്കുകള്‍.കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയായിരിക്കും നഷ്ടം എന്നാണ് പ്രവചനം.നടപ്പുസാമ്പത്തിക വര്‍ഷത്തെ ആകെ നഷ്ടം 95000 കോടി മുതല്‍ 105000 കോടി രൂപ വരെയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആഐര്‍എയുടെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കഴിഞ്ഞ വര്‍ഷം 55000 കോടി രൂപയായിരുന്നു ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിന്റെ നഷ്ടം.
ആഗോളതലത്തില്‍ യാത്രക്കാരുടെ എണ്ണത്തിലെ കുറവും പുതിയ വിമാനങ്ങളുടെ ഡെലിവറി വൈകുന്നതുമൂലമുള്ള പ്രശ്‌നങ്ങളും ആണ് നഷ്ടത്തിന് കാരണം.നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മൂന്ന് മുതല്‍ ആറ് ശതമാനം വരെ യാത്ര്ക്കാരുടെ കുറവുണ്ടാകും എന്നാണ് വിലയിരുത്തല്‍.ഇത്തവണ മഴ കൂടിയതും അമേരിക്കയുമായി ബന്ധപ്പെട്ട താരിഫ് പ്രശ്‌നങ്ങളും വിമാനങ്ങളുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്.വിമാനങ്ങള്‍ വൈകുന്നത് മൂലം സര്‍വീസ് വര്‍ദ്ധിപ്പിച്ച് വരുമാനം കൂട്ടുന്നതിനും എയര്‍ലൈനുകള്‍ക്ക് കഴിയുന്നില്ല.2025 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിമാനകമ്പനിളുടെ കൈവശം ഉള്ളത് ആകെ 885 വിമാനങ്ങളാണ്.