ഇന്ത്യന്‍ രൂപയെ രാജ്യാന്തരകറന്‍സിയാക്കി ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുമായി റിസര്‍വ് ബാങ്ക്.ഇതിന്റെ ഭാഗമായി അയല്‍രാഷ്ട്രങ്ങളില്‍ രൂപയില്‍ വ്യായ്പ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് ആര്‍ബിഎ.ബംഗ്ലാദേശ്,ഭൂട്ടാന്‍,നേപ്പാള്‍,ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ രൂപയില്‍ വായ്പ അനുവദിക്കുന്നതിനാണ് ആര്‍ബിഎ അനുമതി തേടിയിരിക്കുന്നത്.ഈ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ ബാങ്കുകളുടെ ശാഖകള്‍ വഴി വായ്പ അനുവദിക്കുന്നതിനാണ് നീക്കം.വ്യവ്യാപര ആവശ്യങ്ങള്‍ക്ക് ആണ് രൂപയില്‍ വായ്പ അനുവദിക്കുക.ഈ വിധത്തില്‍ വായ്പ ലഭ്യമാകുന്നത് ഇന്ത്യന്‍ രൂപയില്‍ വ്യാപാര ഇടപാടുകള്‍ വേഗത്തില്‍ നടത്തുന്നതിന് സഹായകമാകും.ഇതോടെ രാജ്യത്തിന് പുറത്ത് രൂപയിലുള്ള ഇടപാടുകളില്‍ വര്‍ദ്ധനയുണ്ടാകും.
ഇത് ആദ്യമായാണ് റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ രൂപയുടെ വ്യാപനം ലക്ഷ്യമിട്ട് നീക്കം നടത്തുന്നത്.ഈ നീക്കം വിജയകരമായാല്‍ കൂടുതല്‍ വിദേശരാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ ബാങ്കുകളുടെ ശാഖകളില്‍ രൂപയില്‍ അക്കൗണ്ട് ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.