ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി ഖാലിദ് ജമീല്‍ തെരഞ്ഞെടുക്കപ്പെട്ടു.എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് തീരുമാനം പ്രഖ്യാപിച്ചത്.നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ജംഷഡ്പൂര്‍ എഫ്സിയുടെ പരിശീലകനാണ് ഖാലിദ് ജമീല്‍.പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാകുന്നത്.170 പേരാണ് ഇന്ത്യന്‍ പരീശീലകനാകാന്‍ അപേക്ഷ നല്‍കിയിരുന്നത്. മുന്‍ ഇന്ത്യന്‍ താരം ഐഎംവിജയന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റി മൂന്നുപേരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയിരുന്നു. അതില്‍ നിന്നാണ് ഖാലിദ് ജമീലിനെ തെരഞ്ഞെടുത്തത്.പരിശീലകനായി മികച്ച റെക്കോര്‍ഡാണ് ഖാലിദിനുള്ളത്. 2016-17 സീസണില്‍ ഐസോള്‍ എഫ്.സി.യെ ഐ-ലീഗ് ചാമ്പ്യന്മാരാക്കിയാണ് ഖാലിദ് ജമീല്‍ ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.