ഇന്ത്യ അടക്കം ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ഗോള്‍ഡന്‍ വീസ എന്ന പ്രചാരണം തെറ്റെന്ന് യുഎഇ ഐസിപി.പണം നല്‍കി ഗോള്‍ഡന്‍ വീസ സ്വന്തമാക്കാം എന്ന റിപ്പോര്‍ട്ടുകള്‍ക്ക് എതിരെയാണ് ഐസിപി രംഗത്ത് എത്തിയിരിക്കുന്നത്. വ്യാജപ്രചാരണങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്നും ഐസിപി അറിയിച്ചു.ഒരു ലക്ഷം ദിര്‍ഹം നല്‍കിയാല്‍ ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന് വീസ ലഭിക്കും എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചില ഇന്ത്യന്‍ മാധ്യമങ്ങളിലും ഏതാനും യുഎഇ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍.എന്നാല്‍ ഇത് വ്യാജമാണെന്ന് യുഎഇ ഫെഡറല്‍ സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി അറിയിച്ചു.ഗോള്‍ഡന്‍ വീസ നിയമത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.
ഗോള്‍ഡന്‍ വീസ അപേക്ഷകള്‍ രാജ്യത്തിന് അകത്ത് ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയാണ് കൈകാര്യം ചെയ്യുന്നത്.അപേക്ഷാ പ്രക്രിയയില്‍ പുറമേനിന്നുള്ള ഒരു സ്ഥാപനത്തേയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നും ഐസിപി വ്യക്തമാക്കുന്നുണ്ട്.ഈ വ്യാജവാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് ഐസിപി വെളിപ്പെടുത്തിയിട്ടില്ല.വ്യാജ വാര്‍ത്ത നല്‍കിയ സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കും എന്നും ഐസിപി അറിയിച്ചു.ഇന്ത്യന്‍ ദേശീയമാധ്യമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇ ഇന്ത്യക്കാര്‍ക്ക് പ്രത്യേക ഗോള്‍ഡന്‍ വീസ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.ഇതിന്റെ ചുവടുപിടിച്ച് ചില മലയാളം മാധ്യമങ്ങളും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.ബംഗ്ലാദേശ് പൗരന്‍മാര്‍ക്കും സമാനമാംവിധത്തില്‍ യുഎഇ ഗോള്‍ഡന്‍ വീസ ലഭിക്കും എന്നും റിപ്പോര്‍ട്ടുകളില്‍ അവകാശപ്പെട്ടിരുന്നു.ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.